---
title: "പേരാമ്പ്ര ഉപജില്ല കലാമേള പേരാമ്പ്ര ഹയര്‍ സെക്കണ്ടറിയില്‍"
english_title: "Perambra Sub District Kalolsavam From November 10 to 13 at Perambra HSS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381822/ perambra-sub-district-kalolsavam-november-perambra-hss"
published_at: "2026-09-09T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa11edb598d9_gtyu.JPG"
keywords: ["Perambra News", "Sub District Kalolsavam", "School Mela", "Perambra HSS"]
---

# പേരാമ്പ്ര ഉപജില്ല കലാമേള പേരാമ്പ്ര ഹയര്‍ സെക്കണ്ടറിയില്‍

> **Lead Summary:** പേരാമ്പ്ര : ഈ വര്‍ഷത്തെ പേരാമ്പ്ര ഉപജില്ല മേളകള്‍ നടത്തപ്പെടുന്ന തിയ്യതിയും വിദ്യാലയങ്ങളും തീരുമാനമായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വിളിച്ചു ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്.

## Article Content

പേരാമ്പ്ര : ഈ വര്‍ഷത്തെ പേരാമ്പ്ര ഉപജില്ല മേളകള്‍ നടത്തപ്പെടുന്ന തിയ്യതിയും വിദ്യാലയങ്ങളും തീരുമാനമായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വിളിച്ചു ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്.

കായികമേള ഒക്ടോബര്‍ 6, 7, 8 തിയ്യതികളിലായി കുളത്തുവയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചും കലാമേള നവം 10 മുതല്‍ 13 വരെ പേരാമ്പ്ര ഹയര്‍ സെക്കണ്ടറിസ്‌കൂളിലും വെച്ച് നടത്തപ്പെടും.

ശാസ്ത്ര മേള ഒക്ടോബര്‍ 1 ന് കൂത്താളി ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, ഗണിത ശാസ്ത്ര മേള ഒക്ടോബര്‍ 3 ന് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടുവണ്ണൂരും, വിദ്യാരംഗം ഒക്ടോബര്‍ 24 ന് എന്‍എച്ച്എസ് വാകയാട്, സാമൂഹ്യ ശാസ്ത്രമേള ഒക്ടോബര്‍ 5 ന് ചെമ്പനോട ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, പ്രവൃത്തി പരിചയ മേള ഒക്ടോബര്‍ 9 ന് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും വെച്ച് നടത്തപ്പെടാന്‍ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381822/ perambra-sub-district-kalolsavam-november-perambra-hss)